എറണാകുളം ഫൈബർ വള്ളം മുങ്ങി… കടലില്‍ വീണ 4 പേരെ കാണാതായി

 


എറണാകുളം മുനമ്പത്തിനടുത്ത് ഫൈബർ വള്ളം മുങ്ങി നാല് പേരെ കാണാതായി. 7 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന 7 പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post