40 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കൊല്ലം കുണ്ടറ: വായനശാല മുക്ക് കനാലിന്റെ 40 അടിയോളം വരുന്ന താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് ഡ്രൈവറും ഉടമയുമായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

നെടുമ്ബായികുളം രേവതിയില്‍ ഗോപകുമാറാണ് അപകടത്തില്‍പ്പെട്ടത്.


എഴുകോണ്‍ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുകൂടിയായ ഭാര്യ അനിതയ്ക്കും മകള്‍ക്കുമൊപ്പം ഗോപകുമാറിന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം ഇറങ്ങുമ്ബോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും റോഡരികില്‍ ഗോപകുമാര്‍ വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണ് മറിഞ്ഞത്. കനാലിന്റെ ഇരുവശങ്ങളും കാടു മൂടി കിടക്കുന്നതിനാല്‍ റോഡിന്റെ അരിക്

വ്യക്തമായിരുന്നില്ല. നേരത്തെയും ഇവിടെ പല അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഗോപകുമാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതും കാറിന്റെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതും സമീപവാസിയായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ അൻവറിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലുമാണ് തുണയായത്. ഗോപകുമാറിനെ കുണ്ടറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post