ദേശീയപാത അങ്കമാലിയില്‍ മിനിലോറിയിടിച്ച്‌ കാര്‍ മറിഞ്ഞു

 


ദേശീയപാതയില്‍ അങ്കമാലി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിന് മുൻപില്‍ മിനി ലോറി ഇടിച്ച്‌ കാര്‍ മറിഞ്ഞു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

അപകടമുണ്ടാക്കിയ മിനിലോറി നിര്‍ത്താതെ കടന്നുപോയി. കാറില്‍ ഉണ്ടായിരുന്ന ചാലക്കുടി സ്വദേശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരു വാഹനങ്ങളും ചാലക്കുടി ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്നു. കാറില്‍ ഇടിച്ച മിനിലോറി ഹൈവേയുടെ എതിര്‍ ട്രാക്കിലൂടെ ആണ് നിര്‍ത്താതെ കടന്നുപോയത്.

Post a Comment

Previous Post Next Post