കമ്ബംമെട്ടിനു സമീപം ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു ഇടുക്കി  നെടുങ്കണ്ടം: കമ്ബംമെട്ടിനു സമീപം കുഴിക്കണ്ടത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇന്നലെ രാവിലെ ഏഴോടെ കുഴിത്തൊളു-കുഴിക്കണ്ടം റോഡിലാണ് അപകടം ഉണ്ടായത്. 


കോതമംഗലത്തുനിന്ന് കരുണാപുരത്തേക്ക് ടൈല്‍സുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ ലോറി തിട്ടയിലേക്ക് പാഞ്ഞുകയറുകയും റോഡിലേക്ക് മറിയുകയുമായിരുന്നു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഈ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.

റോഡിന്‍റെ വശങ്ങളില്‍ വളര്‍ന്നുനിന്ന കാട് കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മേഖലയില്‍ മുമ്ബും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. റോഡുകളുടെ ഇരുവശത്തും വളര്‍ന്നുനില്‍ക്കുന്ന കാട് വെട്ടി മാറ്റുവാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post