ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ബൈക്ക് യാത്രികരനായ നാൽപത്തൊന്നുകാരൻ മരിച്ചു

 


എറണാകുളം  കോതമംഗലം: ദേശീയപാതയില്‍ നെല്ലിമറ്റത്ത് റോഡരികില്‍ നിന്നയാളെ ഇടിച്ച്‌ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു.

ആയക്കാട് പുലിമലയില്‍ വാടകയ്ക്ക് താമസിക്കുന്ന രാജാക്കാട് മമ്മട്ടിക്കാനം കല്ലുവേലിപറന്പില്‍ ഹാബലിന്‍റെ മകൻ അനീഷ് (41) ആണ് മരിച്ചത്. നെല്ലിമറ്റം എംബിറ്റ്സ് കോളജിന് സമീപം ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. 


റോഡരുകില്‍ നില്‍ക്കുകയായിരുന്ന മീൻ വില്പനക്കാരനായ കുത്തുകുഴി കോയിക്കുടി ജോബിയെ ഇടിച്ചശേഷം ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഉടൻ അനീഷിനെ കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന അനീഷ് തലക്കോടുള്ള സൈറ്റിലേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു രണ്ടിന് രാജാക്കാട് മമ്മട്ടിക്കാനം പഴയവിടുതി പള്ളിയില്‍. ഭാര്യ: നിത. മക്കള്‍: ഏബല്‍ (ഒൻപത്), അഡ്മിയ (ആറ്).

Post a Comment

Previous Post Next Post