ശങ്കരപ്പിള്ളിയില്‍ പിക്കപ്പ് ജീപ്പ് ബൈക്കുകളില്‍ ഇടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്എറണാകുളം  മുട്ടം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളി പാലത്തിനു സമീപം വീണ്ടും വാഹനം അപകടത്തില്‍പ്പെട്ടു.

പിക്കപ്പ് ജീപ്പ് രണ്ടു ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോളപ്ര ഏഴാംമൈല്‍ പറമ്ബുകാട്ട് സാജു (ബാബു-55), പൂച്ചപ്ര സ്വദേശിയും അടിമാലി എക്സൈസ് ഓഫീസ് ജീവനക്കാരനുമായ ദിലീപ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ സാജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം 4.30-ഓടെയായിരുന്നു അപകടം നടന്നത്. തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് മൂലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ മുട്ടം എസ്‌ഐ ഷാജു, എസ്‌സിപിഒമാരായ പ്രദീപ് കുമാര്‍, കെ.പി. പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വാഹനത്തിലാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

Previous Post Next Post