കാണാതായ വീട്ടമ്മയുടെ മൃതദേഹം കനാലില്‍ആലപ്പുഴ ചാരുംമൂട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കനാലില്‍നിന്നു കണ്ടെത്തി. വള്ളികുന്നം ചേന്നങ്കര പാറപ്പുറത്ത് രമണി ( 63 )യു‌ടെ മൃതദേഹമാണ് കണ്ടെത്തിയത്

വെള്ളിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. സമീപത്തെ ടിഎ കനാലില്‍ വീണതാകാമെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. വീടിന് പിന്നിലൂടെ ആണ് കനാല്‍ ഒഴുകുന്നത്. 


കായംകുളത്തുനിന്നു അഗ്നിരക്ഷാസേനയും വള്ളികുന്നം പോലിസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കനാലില്‍ ശക്തമായ ഒഴുക്ക് കാരണം അഗ്നിരക്ഷാസേന തിരച്ചില്‍ നിര്‍ത്തിയിരുന്നു. 


ഇന്നലെ ഉച്ചയോടെ വീടിന് അടുത്തുനിന്നു നാലു കിലോമീറ്റര്‍ അകലെ പാടത്ത് ചൂണ്ടയിടാൻ വന്ന കുട്ടികളാണ് മൃതദേഹം കണ്ടത്. വള്ളികുന്നം പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post