കിണറ്റിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിതിരുവനന്തപുരം  വെള്ളറട: കത്തിപ്പാറ ചങ്കിലിയില്‍ കിണറ്റിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോവിലൂര്‍ സ്വദേശി ഷൈജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .


നെയ്യാര്‍ ഡാമില്‍ നിന്നെത്തിയ ഫര്‍ഫോഴ്‌സിന്‍റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. അവിവാഹിതനായ ഷൈജു ഒറ്റയ്ക്കാണ് താമസം. ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്. വെള്ളറട പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

 പ്രദേശത്ത് മീന്‍പിടുത്തക്കാര്‍ എത്താറുള്ളത് പതിവാണ്. സ്ഥിരമായി ചിറ്റാര്‍ അണയില്‍ മീന്‍ പിടിക്കാന്‍ ഷൈജു എത്താറുള്ളതായി പറയുന്നു. സഞ്ചാര പാതക്ക് സമീപത്തുള്ള കിണറിലാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post