കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു; 23 പേര്‍ക്ക് പരിക്ക് അഞ്ച് പേരുടെ നില അതീവ ഗുരുതരം.
കൊച്ചി: കളമശേരിക്ക് സമീപം കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു.


കഴിഞ്ഞ ദിവസങ്ങളിലായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുകയാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.


ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു.

Post a Comment

Previous Post Next Post