തമിഴ്നാട് കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ ബസും കാറും കൂട്ടിയിടിച്ചു 7പേർ മരണപ്പെട്ടു. പതിനാല് പേർക്ക് പരിക്ക്

 


ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 6 പേർ അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post