കോഴിക്കോട് വടകര മടപ്പള്ളിയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞു…സ്ത്രീ മരിച്ചു. 12 പേർക്ക് പരിക്ക്

 


കോഴിക്കോട്: വടകര മടപ്പള്ളിയിൽ ദേശീയ പാതയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്.


പാലയിൽ നിന്ന് കാസർകോഡ് മരണാന്തര ചടങ്ങിന് പോയിരുന്നവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post