താനൂർ: കോളജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിന്റെ മകൾ സജ്ന (19) ആണ് മരിച്ചത്. വീടിന്റെ കിടപ്പുമുറിയിലാണ് സജ്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുണ്ടൂർ പി.എം.എസ്.ടി. കോളജ് അഞ്ചാം സെമസ്റ്റർ ബി.എസ്.സി. സൈക്കോളജി വിദ്യാർത്ഥിനിയാണ് സജ്ന. മാതാവ്: ആമിന ബീവി.
മൃതദേഹം ഇന്ന് രാവിലെ പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
