ബൈക്കിൽ യാത്രചെയ്യവേ തേങ്ങ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം എം.സി. റോഡിൽ

 


​കിളിമാനൂർ: എം.സി. റോഡിൽ ബൈക്ക് യാത്രക്കാരന്റെ നെഞ്ചിലേക്ക് തേങ്ങ തെറിച്ചുവീണ് ദാരുണ അന്ത്യം. പുളിമാത്ത് താളിക്കുഴി വാലുപച്ച 'കൃഷ്ണകൃപ'യിൽ സൈജു (47) ആണ് മരിച്ചത്. പ്ലംബിങ് തൊഴിലാളിയാണ്.

​വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആറ്റിങ്ങലിൽ ജോലിക്കു പോകാനായി വീട്ടിൽനിന്ന് കിളിമാനൂർ ഭാഗത്തേക്ക് ബൈക്കിൽ വരുന്നതിനിടെയായിരുന്നു അപകടം. പൊരുന്തമൺ എം.ജി.എം. സ്കൂളിന് സമീപത്തുവെച്ച് റോഡരികിലെ പുരയിടത്തിലെ തെങ്ങിൽനിന്ന് അടർന്നുവീണ തേങ്ങ സമീപത്തെ മതിലിൽ പതിച്ചശേഷം, ബൈക്ക് ഓടിച്ചു വരികയായിരുന്ന സൈജുവിന്റെ നെഞ്ചിലേക്ക് ശക്തമായി തെറിച്ചുവീഴുകയായിരുന്നു.

​ആഘാതത്തിൽ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post