ദമാം-റിയാദ് ഹൈവേയിൽ വാഹനാപകടം: മലയാളി യുവാവ് മരണപ്പെട്ടു; അഞ്ചുപേർക്ക് പരിക്ക്



​റിയാദ്: ദമാം-റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിൽ അഷ്‌റഫിന്റെ മകൻ അൻസാർ അഷ്‌റഫ് (35) ആണ് മരണപ്പെട്ടത്.

​ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്ക് ആറുപേർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അൻസാർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

​നാട്ടിലെ അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് അൻസാർ ദമ്മാമിൽ തിരിച്ചെത്തിയത്. റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി ഭാരവാഹികൾ നേതൃത്വം നൽകിവരുന്നു.

​പിതാവ്: അഷ്‌റഫ്, മാതാവ്: കുഞ്ഞുമോൾ, ഭാര്യ: റിസാന.

Post a Comment

Previous Post Next Post