കൊല്ലം നിലമേൽ: നിർത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുരുക്കുമൺ സ്വദേശിയായ നാസിമുദീൻ (60) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ നിലമേൽ പുതുശ്ശേരിയിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഹോട്ടൽ തൊഴിലാളികളും മുരുക്കുമൺ സ്വദേശികളുമായ ബിന്ദു, മിനി എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരണപ്പെട്ട നാസിമുദീന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
