താനൂർ : തൂവൽ തീരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കടലുണ്ടി മണ്ണൂർ റെയിൽ സ്വദേശി ചാന്ത് വീട്ടിൽ അഷറഫിന്റെ മകൻ സി. വി. മുഹമ്മദ് ഹാജിസ് (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പരപ്പനങ്ങാടി - താനൂർ തീരദേശം റോഡിൽ തൂവൽ തീരത്ത് വെച്ചാണ് അപകടം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ഹാജിസിന്റെ സ്ക്‌കൂട്ടറിൽ എതിരെ വന്ന ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ഹാജിസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
