മാനന്തവാടിയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു



​മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡിന് സമീപം എല്‍.എഫ് ജംഗ്ഷനില്‍  ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. 

കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും, പരേതയായ മേരി ജോണിന്റെയും മകൻ ദീപു ജോൺ (35) ആണ് മരണപ്പെട്ടത്..

ദീപു സഞ്ചരിച്ച ബൈക്ക് ഓട്ടോറി ക്ഷയിൽ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനി നടിയിൽപ്പെടുകയുമായിരുന്നു. ദീപു ജോണിന്റെ മാതാവ് മേരി രണ്ടാ ഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് വിദേശത്ത് നിന്നും എത്തി യതായിരുന്നു ദീപു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

​മൃതദേഹം തുടർനടപടികൾക്കായി മാനന്തവാടി മെഡിക്കൽ കോളേജ്ആ ശുപത്രിയിലേക്ക് മാറ്റി 

 ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോൺ.

Post a Comment

Previous Post Next Post