കോഴിക്കോട്: കിളിയായ്താഴ വളവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഭീകരമായ അപകടം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ട് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു.
എം.ഡി.ഐ.ടി (MDIT) കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും ത തകർന്ന നിലയിലാണ്. അപകടം നടന്നയുടൻ പ്രദേശവാസികൾ തടിച്ചുകൂടുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
റിപ്പോർട്ട്: ജറീസ് മമ്മിണി
