മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു

 


​കോട്ടയം: മീനച്ചിലാറ്റിലെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. തൊടുപുഴ ഇടവെട്ടി ചൂരോലിതൊട്ടിയിൽ സി. ബിൻഷാദിന്റെ മകൻ മുഹമ്മദ് അഫ്രീൻ (21) ആണ് മരിച്ചത്.

​ശനിയാഴ്ച വൈകീട്ട് 4:45-ഓടെയായിരുന്നു അപകടം. മുത്തോലിയിലെ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്ന അഫ്രീൻ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.

​വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമർജൻസി അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post