തിരുവന്തപുരം: എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
