കൊണ്ടോട്ടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം



​കൊണ്ടോട്ടി: മേഴ്സി ഹോസ്പിറ്റലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മുണ്ടക്കൽ സ്വദേശി ആഷിക് ആണ് മരണപ്പെട്ടത്.

​ഉമ്മയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് ആഷിക് സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി കൂട്ടിയിടിച്ചത്.

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിന്റെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post