ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ബസിന് തീപിടിച്ച് ഒൻപത് പേർ വെന്തുമരിച്ചു. നിരവധിപ്പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഗ്രേറ്റർ നോയിഡയിൽ ജേവാർ വിമാനത്താവളത്തിന് സമീപം യമുന എക്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്.
ബസിൽ 40ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഫയർഫോഴ്സും ജേവാർ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ബസിന് തീപിടിക്കുന്നത് കണ്ട് നിരവധിപ്പേർ ബസിൽ നിന്ന് പുറത്തേയ്ക്ക് ചാടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
