കണ്ടെയ്നർ ലോറിക്ക് പിറകിൽ കാറിടിച്ച് കുട്ടികളടക്കം 9 പേർക്ക് പരിക്ക്


 തൃശ്ശൂർ  വാടാനപ്പള്ളി:ചിലങ്ക സെന്ററിൽ കണ്ടെയ്നർ ലോറിക്ക് പിറകിൽ കാറിടിച്ച് കുട്ടികളടക്കം 9 പേർക്ക് പരിക്കേറ്റു.


ചിറക്കൽ സ്വദേശിനി വലിയകത്ത് വീട്ടിൽ അബ്ദുൾറസാക്ക് ഭാര്യ ജ (35) മക്കളായ ഉമ്മർ(12) ഹർഷാദ് മാഹിൻ(17), ആയിഷ(14), മുഹമ്മദ് ഷിബിലി(9) പെരിഞ്ഞനം സ്വദേശികളായ കൂർമ്മത്ത് വീട്ടിൽ സദക്കത്തുള്ള മകൻ ജവഹർ സാദിഖ്(41), ഭാര്യ ലാമിയ(34), മക്കളായ മിസ്ബാഹലി(9),ആലിയ(8) എന്നിവരെ ആക്ടസ്, ടോട്ടൽ കെയർ, തളിക്കുളം, കരുതൽ എന്നീ ആംബുലൻസുകളിലായി തൃശൂർ അശ്വനി ആശുപതിയിൽ പ്രവേശിപ്പിച്ചു. ഞാറാഴ്ച പുലർച്ചെ 3നായിരുന്നു അപകടം.

Post a Comment

Previous Post Next Post