കക്കാടംപോയില്‍ മലയോര ഹൈവേയില്‍ പൊന്നാങ്കയത്ത് കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം ഒരാൾക്ക് പരിക്ക്

 


 കോഴിക്കോട്   കോടഞ്ചേരി- കക്കാടംപോയില്‍ മലയോര ഹൈവേയിൽ പൊന്നങ്കയം സ്‌കൂളിന് സമീപം വീണ്ടും അപകടം. കൂടരഞ്ഞി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ പാഞ്ഞുകയറി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുല്ലൂരാംപാറ മുട്ടത്തു കുന്നേല്‍ റോയിയുടെ മകൻ അഖിൽ റോയി(25)നാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.Post a Comment

Previous Post Next Post