പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചുപാലക്കാട്: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് വണ്ടാഴിയിലാണ് സംഭവം. കരൂർ പുത്തൻപുരയ്ക്കൽ ഗ്രേസി (63) ആണ് മരിച്ചത്.


വീടിനോടു ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിലേക്കിറങ്ങുന്നതിനിടെ അബദ്ധത്തിൽ കമ്പിയിൽ നിന്ന് ഷോക്കേറ്റെതെന്നാണ് സംശയിക്കുന്നത്.


മീൻവിൽക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഒരാഴ്ച മുമ്പ് പാലക്കാട് കരിങ്കരപ്പള്ളിയിൽ രണ്ടു യുവാക്കൾ പന്നിക്കെണിയിൽപ്പെട്ട് മരിച്ചിരുന്നു

Post a Comment

Previous Post Next Post