തിരുവനന്തപുരം ആലംകോട് ഹൈ സ്കൂൾ ജംഗ്ഷനിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം


 

ആലംകോട് : ആലംകോട് ഹൈ സ്കൂൾ ജംഗ്ഷനിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ആലംകോട് നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോയ ഓട്ടോ ഹൈ സ്കൂൾ ജംഗ്ഷനിലെ വളവിൽ മറിയുകയായിരുന്നു. സ്ത്രീകളും കുട്ടിയും ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്ന ഓട്ടോയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു . മറ്റുള്ളവർക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വർക്കല വെട്ടൂർ സ്വദേശി രഞ്ജിത്തിനാണു പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ ഉടൻ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.

Post a Comment

Previous Post Next Post