സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു കാസർകോട്കുമ്പള: നായിക്കാപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊബൈല്‍ ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള സോങ്കാലിലെ മഹമൂദിന്റെ മകന്‍ ഖലീല്‍ (20) ആണ് മരിച്ചത്. സുഹൃത്ത് മണ്ണംകുഴിയിലെ മാഷിം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച്ച രാത്രി ഖലീലും മാഷിമും സഞ്ചരിച്ച സ്‌കൂട്ടറും സ്വകാര്യ ബസും നായിക്കാപ്പ് മൈല്‍കല്ലില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചുവരികായിരുന്നു ഖലീല്‍. മൈമൂനയാണ് ഉമ്മ.

Post a Comment

Previous Post Next Post