കോഴിക്കോട് തിരുവങ്ങൂരിൽ സ്ക്കൂൾ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചുചേമഞ്ചേരി: തിരുവങ്ങൂരിൽ സ്ക്കൂൾ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. അൽബ ഹോട്ടലിന് സമീപം കൃഷ്ണകുളത്തിൽ കുളിക്കാനിറങ്ങിയ പൊയിൽകാവ് പാറക്കൽ താഴ പ്രകാശന്റെ മകൻ നവനീത്(15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.


രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ


കുളിക്കാനെത്തിയതായിരുന്നു


നവനീത്. ഇതിനിടയിൽ


മുങ്ങിപ്പോവുകയായിരുന്നു. കൂടെ വന്ന സുഹൃത്തുകൾ ഉടൻ നവനീതിനെ രക്ഷിക്കാനായി


കുളിത്തിലിറങ്ങിയിരുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി കുട്ടിയെ എടുക്കുമ്പോഴേക്കും ശ്വാസം നിലച്ചിരുന്നു.


മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവങ്ങൂർ ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: സ്വപ്ന. സഹോദരി: നമിത

Post a Comment

Previous Post Next Post