കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം…കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾക്ക് പരിക്ക്കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം. കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളെയാണ് നീർ നായ ആക്രമിച്ചത്. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്‍റെ മകന്‍ മുഹമ്മദ് സിനാന്‍ (12), കൊളോറമ്മല്‍ മുജീബിന്‍റെ മകന്‍ ഷാന്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശ്ശേരി പഞ്ചായത് ഓഫിസിനു സമീപത്തെ പാറക്കടവിൽ വെച്ചാണ് സംഭവം. രണ്ടു പേരുടേയും കാലിനാണ് പരിക്കേറ്റത്. ഇവരെ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post