ചേര്‍ത്തല: തണ്ണീര്‍മുക്കം വെള്ളിയാകുളത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.
ചേര്‍ത്തലയില്‍നിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും കോട്ടയത്തുനിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ വെളളിയാകുളം ജംഗ്ഷനുസമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് സമീപമുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രദേശവാസികളാണ് വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചത്.
ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്കാശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
