കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം : ഒരാള്‍ക്ക് കുത്തേറ്റുതിരുവനന്തപുരം   കഴക്കൂട്ടം : കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്.

കഴുത്തില്‍ കുത്തേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


പ്രതിയായ 15 കാരനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് സമീപത്തായി കിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച്‌ പത്താം ക്ലാസുകാരനായ 15 കാരൻ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 16 കാരനെ കുത്തുകയായിരുന്നു.

കഴുത്തില്‍ രണ്ട് തവണ കുത്തേറ്റ വിദ്യാര്‍ഥിയെ ആദ‍്യം ചിറയിൻകീഴ് താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. പരിക്ക് ഗുരുതരമായതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സംഭവത്തില്‍ കേസെടുത്ത് കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post