മക്കയിൽ വൈദ്യുതാഘാതമേറ്റ് മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു


 

മക്ക-മക്ക ഷറായ ബ്രോസ്റ്റഡ് കമ്പനിയിൽ ജീവനക്കാരനായ മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറ (23) ഇന്ന്‌ പുലർച്ചെ മൂന്നു മണിക്ക് വൈദ്യുതി ഷോക്കേറ്റ് മരിച്ചു. കട അടച്ച് അകത്ത് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതെന്നാണ് വിവരം. അവിവാഹിതനായിരുന്നു. പിതാവ് കുഞ്ഞിമുഹമ്മദ് ഖത്തറിലാണ്. മാതാവ് സുനിത. ഹാരിസ്, ഹർഷ എന്നിവർ സഹോദരങ്ങളാണ്

Post a Comment

Previous Post Next Post