കൊളപ്പുറത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി



​മലപ്പുറം: തിരൂരങ്ങാടി ദേശീയപാതയിൽ കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ AR നഗർ സ്വദേശി കൂളിപ്പിലാക്കൽ  യൂസുഫ് എന്ന ആളെ  മരണപ്പെട്ട നിലയിൽ കണ്ടെത്തി.

​ഇന്ന് (മേയ് 28) ഉച്ചയ്ക്ക് ശേഷമാണ് സംഭവം നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. ഏറെ നേരമായി റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇയാൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

​സംഭവസ്ഥലത്ത് പോലീസും ആക്‌സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പിംഗ് ടീം ഉൾപ്പെടെയുള്ള പ്രാദേശിക രക്ഷാപ്രവർത്തകരും എത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post