മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യാത്രക്കാർക്ക് നിസാര പരിക്ക്

 


കൊല്ലം ചിതറ ചല്ലിമുക്കിൽ. മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ശക്തമായ മഴയെത്തുടർന്ന് റോഡിൽ നിന്നും നിയന്ത്രണം തെറ്റി തെന്നിമാറിയ കാർ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

​അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. എന്നാൽ ഭാഗ്യവശാൽ വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രിക്കും കുടുംബാംഗങ്ങൾക്കും നിസാര പരിക്കുകൾ മാത്രമാണ് ഏറ്റിട്ടുള്ളതെന്നാണ് പ്രാഥമിക വിവരങ്ങൾ.

​മഴക്കാലത്ത് റോഡുകളിൽ വഴുക്കൽ വർദ്ധിക്കുന്നതിനാൽ വാഹനയാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Post a Comment

Previous Post Next Post