കൊച്ചിയിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ക​യ​റി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശിയായ കാ​ർ യാ​ത്ര​ക്കാരൻ മരണപ്പെട്ടു

 


കൊച്ചി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ക​യ​റിയുണ്ടായ അപകടത്തിൽ കാ​ർ യാ​ത്രക്കാര​ൻ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ഇന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ അ​മ്പാ​ട്ടു​കാ​വി​ലാ​ണ് അ​പ​ക​ടം നടന്നത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.


കൃ​ഷ്ണ​കു​മാ​റാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണകുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Share This!...

Post a Comment

Previous Post Next Post