ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചുകാക്കനാട് ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായിരുന്നു രാഹുല്‍. കഴിഞ്ഞ 18നാണ് കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഇയാള്‍ ഷവര്‍മ വാങ്ങി കഴിച്ചത്.


ഓണ്‍ലൈനായി വാങ്ങിയാണ് ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഹോട്ടല്‍ പൂട്ടിച്ചു.


പിന്നീട് ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിലെത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിനിടെ യുവാവിന്റെ ബന്ധുക്കള്‍ ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത പൊലീസ് ഹോട്ടലുടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.


Post a Comment

Previous Post Next Post