ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകന്‍ ജിതില്‍ ലാലാ(36)ണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ ജിതിന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. 


ഞായറാഴ്ച ഉച്ചയ്ക്ക് വലിയപൊയില്‍ ചേനോത്ത് റോഡില്‍വച്ചായിരുന്നു അപകടം. ജിതിന്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി 

Post a Comment

Previous Post Next Post