നാവായിക്കുളം : ഡീസന്റ് മുക്ക് കോളനിയിൽ സലിം മൻസിലിൽ സുബൈറിന്റെ ഭാര്യ ഷംന (37)ആണ് തൂങ്ങി മരിച്ചത്.ഭർത്താവിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷംനയുടെ ബന്ധുക്കൾ ആരോപിച്ചു. 14 ഉം 10ഉം വയസുള്ള രണ്ട് പെൺ കുട്ടികളും 3 വയസുള്ള ഒരു ആൺകുട്ടിയും ഷംനയ്ക്കുണ്ട്. കടുവപള്ളി സ്വദേശികളായ ബഷീറിന്റെയും അനീസയുടെയും മകളാണ് ഷംന. ഷംന ഡീസന്റ്മുക്ക് ജമാഅത്ത് അംഗം ആണെങ്കിലും മാതാപിതാക്കളുടെ എതിർപ്പു മൂലം കടുവപ്പള്ളിയിൽ ഇന്ന് വൈകിട്ട് 4, മണിയോടെ ഖബറടക്കും