അമ്പലപ്പുഴയിൽ ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു.

 


 ആലപ്പുഴ അമ്പലപ്പുഴ: ദേശീയപാതയിൽ കളർകോട് ബ്ലോക്ക് ഓഫീസിനുസമീപം ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് കളർകോട് അത്തുക്കാവളപ്പിൽ പി.ആർ. ജയകുമാർ (53) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ തിരുവനന്തപുരം കല്ലറ എ.എസ്. മൻസിലിൽ സൽമാൻ (21), ആൻസി (20) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജയകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു.

ഭാര്യ: ഷാജിമോൾ (ഉഷ). മകൾ: ഗോപിക (അമ്മു). മരുമകൻ: അഭി.

Post a Comment

Previous Post Next Post