സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചുആലപ്പുഴ: കലവൂര്‍ പ്രീതികുളങ്ങരയിലെ പൊതുകുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു.

മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ ഏഴാം വാര്‍ഡ്‌ സര്‍വ്വോദയപുരം തെക്കെവെളിയില്‍ ശ്രീജിത്ത്‌(ശ്രീക്കുട്ടന്‍-23)ആണ്‌ മരിച്ചത്‌. പഞ്ചായത്ത്‌ കുളത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നീന്തി നടുഭാഗത്ത്‌ എത്തിയപ്പോഴേക്കും കുഴഞ്ഞു താഴ്‌ന്നു പോകുകയായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു.

ഇവര്‍ ഒച്ചവച്ചത്‌ കേട്ടെത്തിയ സമീപവാസികള്‍ ഇറങ്ങിയെങ്കിലും ആഴം കൂടുതലായതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആലപ്പുഴയില്‍ നിന്ന്‌ അഗ്‌നിശമന സേനയുടെ സ്‌ക്കൂബാ ടീം എത്തിയാണ്‌ മൃതദേഹം കരയെക്കത്തിച്ചത്‌.പ്രീതികുളങ്ങരയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായിക്കാനാണ്‌ ശ്രീജിത്ത്‌ സുഹൃത്തുക്കളുമായി ഇന്നലെ രാവിലെ എത്തിയത്‌. ഉച്ച ഭക്ഷണത്തിന്‌ മുമ്ബ്‌ കുളിക്കാനായി പോയപ്പോളാണ്‌ അപകടം ഉണ്ടായത്‌. 

വളവനാട്ടെ സ്വകാര്യ കയര്‍ കമ്ബനിയിലെ തൊഴിലാളിയാണ്‌.അച്‌ഛന്‍: വേണു. അമ്മ: രമണി. സഹോദരന്‍: ശിവപ്രസാദ്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ 

Post a Comment

Previous Post Next Post