ആലപ്പുഴ മാ​ന്നാ​ർ ഓടികൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട്മറിഞ്ഞു യുവാവ് മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്ആലപ്പുഴ മാ​ന്നാ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചെ​ന്നി​ത്ത​ല സൗ​ത്ത് ക​ല്ല​റ​യ്ക്ക​ൽ രാ​ജു അ​ല​ക്സി​ന്‍റെ മ​ക​ൻ ബ്ല​സ​ൻ അ​ല​ക്സാ(27)ണ് ​മ​രി​ച്ച​ത്. ചെ​ന്നി​ത്ത​ല​യി​ൽ നി​ന്നും നാ​സി​ക്കി​നുപോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​പ്പം യാ​ത്ര ചെ​യ്ത കൈ​പ്പ​ട്ടൂ​ർ ക​ല്ലു​വി​ള ക​ണ്ടു​ത​റ​യി​ൽ കെ.​പി. ജോ​സി​നെ​യും ഭാ​ര്യ​യെ​യും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ച്ചു.


മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സി​സി​യാണ് ​മാ​താ​വ്.​ സ​ഹോ​ദ​രി ബ്ല​സി. സംസ്കാ​രം ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 10ന് ​കോ​ട്ട​മു​റി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നടക്കും.

Post a Comment

Previous Post Next Post