തിരുവല്ലയിൽ ടിപ്പറിനടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചുതിരുവല്ല∙ കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിക്ക് അടിയിൽ അകപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലിശ്ശേരി മേലേക്കുന്നിൽ വീട്ടിൽ ജോസ് (66) ആണ് മരിച്ചത്. തെങ്ങേലി വള്ളിയിൽക്കാവ് ദേവി ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. 


ലോറിക്ക് സൈഡ് കൊടുക്കവേ, നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു ജോസ് തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. തെങ്ങേലിയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവല്ല പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post