കണ്ണൂർ കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഈ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.Post a Comment

Previous Post Next Post