താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു; വയനാട് സ്വദേശിനിക്ക് തലക്ക് പരിക്ക്താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു. ചുരം കയറുകയായിരുന്ന കാറും എതിരെ വന്ന കാറുമാണ് കുട്ടിയിടിച്ചത്. ചുരം രണ്ടാം വളവിന് താഴെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വയനാട്ടിലേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന സ്ത്രീക്ക് തലക്ക് പരിക്കുണ്ട്. ഇവരെ കൽപ്പറ്റയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി കാറുകൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Post a Comment

Previous Post Next Post