മലപ്പുറം പൊന്നാനിയിൽ ഒമ്പത് വയസ്സുകാരൻ കടലിൽ മുങ്ങിമരിച്ചുപൊന്നാനി പൊന്നാനിയില്‍ കടലില്‍ വീണ് 9 വയസുകാരന്‍ മരിച്ചു.പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന തവായിക്കന്റകത്ത് മുജീബിന്റെ മകന്‍ മിഹ്‌റാന്‍(9)ആണ് മരിച്ചത്.തിങ്കളാഴ്ച കാലത്ത് 11മണിയോടെ മുല്ല റോഡിലെ പാര്‍ക്കിന് പടിഞ്ഞാറ് ഭാഗത്താണ് സംഭവം.സുഹൃത്തുക്കളായ മറ്റു നാല് പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മിഹ്‌റാന്‍ മുങ്ങിപോവുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് മുങ്ങിയെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post