കരിമ്പ പാലക്കൽ പീടികയിൽ ലോറി ബൈക്കിൽ തട്ടി അപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

  ചാലിശ്ശേരി: കരിമ്പ പാലക്കൽ പീടികയിൽ ലോറി ബൈക്കിൽ തട്ടി അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എടപ്പാൾ ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും ബൈക്കും തമ്മിൽ തട്ടിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച്ച 3 മണിക്കാണ് സംഭവം.


കന്നുകാലികളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറി ബൈക്കിനെ മറികടക്കവേ അതേ ദിശയിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. ലോറി ബൈക്കിന്റെ ഹാൻഡ്‌ലിൽ തട്ടിയയും ബൈക്ക് മറിഞ്ഞു. ബൈക്ക്‌ ഓടിച്ചിരുന്ന ആളും പിറകിൽ ഉണ്ടായിരുന്ന സ്ത്രീയും ഗുരുതര പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന ആൾക്ക് കൈക്കും കാലിനും പരിക്ക് പറ്റിയതിനെ തുടർന്ന് നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post