കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്

 


വയനാട്  പനവല്ലി: പനവല്ലി റസൽ കുന്ന്റോഡിൽ വച്ച് കാട്ടുപോത്ത് സ്കൂട്ടറിൽ വന്നിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. പനവല്ലി റസൽ കുന്ന് സെറ്റിൽമെന്റ് കോളനിയിലെ നരേഷിനാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. യാത്രക്കിടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്കൂട്ടർ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ട തായി നരേഷ് പറയുന്നു. വാഹനത്തിൽ നിന്നും തെറിച്ചു വീണ് പരിക്കു പറ്റി അവശനിലയിൽ വഴിയരികിൽ കിടന്ന നരേഷിനെ കാൽനടയാത്ര ക്കാരായ ചിലർ കാണുകയും അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറി യിക്കുകയുമായിരുന്നു. തുടർന്ന് ഫോറസ്റ്റർ എ.രമേശന്റെയും, ബിറ്റ് ഫോറസ്റ്റ് ഓഫിസർ ജി എസ് നന്ദഗോപന്റെയും നേതൃത്വത്തിൽ നരേഷി നെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചു. കൈക്കും കാലി യും, കഴുത്തിനും പരിക്ക് പറ്റിയ നരേഷ് മാനന്തവാടി മെഡിക്കൽ കോ ളേജിൽ ചികിൽത്സയിലാണ്. പകൽ പോലും പ്രദേശത്ത് കാട്ടുപോത്തി ന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post