കാല് തെന്നി പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു

 


പത്തനംതിട്ട: കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുളത്തിൽ നിന്ന് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post