ഇടുക്കി അടിമാലി മാങ്കുളത്ത്. തൃശ്ശൂരിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ ട്രാവലർ ബസ്സിൽ ഇടിച്ച് അപകടം.എട്ടുപേർക്ക് പരിക്ക്മാങ്കുളത്ത്   

നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച്‌ പത്തിലേറെ പേക്ക് പരിക്ക്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കല്ലാര്‍- മാങ്കുളം റോഡില്‍ മാങ്കുളം സൊസൈറ്റിപടിക്കും സുകുമാരൻകടയ്ക്കുമിടയിലായിരുന്നു അപകടം.

തൃശൂരില്‍ നിന്ന് മാങ്കുളത്തേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയവര്‍ സഞ്ചരിച്ചിരുന്ന ട്രാവലറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അടിമാലിയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ നിറുത്തി ആളുകളെ ഇറക്കുന്നതിനിടെ ഇറക്കമിറങ്ങി വന്ന ട്രാവലര്‍ ബസിന്റെ മുൻഭാഗത്ത് വന്നിടിയ്ക്കുകയായിരുന്നു. ട്രാവലര്‍ മുമ്ബില്‍ വന്നിരുന്ന മറ്റൊരു ടൂറിസ്റ്റ് ബസിന്റെ പിൻഭാഗത്ത് തട്ടിയ ശേഷം പാതയോരത്തെ ഓടയില്‍ ചാടി. അതിന് ശേഷമാണ് ബസിന്റെ മുൻഭാഗത്ത് വന്നിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ട്രാവലറിന്റെയും മുൻഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ അപകട ശേഷം അടിമാലിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് കല്ലാര്‍- മാങ്കുളം റോഡില്‍ ഒരു മണിക്കൂറോളം സമയം ഗതാഗതം തടസ്സപ്പെട്ടു. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇരുവാഹനങ്ങളും വലിച്ച്‌ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലര്‍ പാതയോരത്തെ കൊക്കയില്‍ പതിക്കാതിരുന്നതും പ്രദേശത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോമറില്‍ വന്നിടിക്കാതിരുന്നതും വലിയ അപകടം ഒഴിവാക്കാനിടയായി.

Post a Comment

Previous Post Next Post