കോഴിക്കോട് കുറ്റ്യാടി ചെറിയ കുമ്ബളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്

 


കുറ്റ്യാടി : ചെറിയ കുമ്ബളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷാ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ സുധീരൻ (53), ചെറിയ കുമ്ബളം സ്വദേശി സല്‍മാൻ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടിയില്‍നിന്ന് പാലേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കോഴിക്കോട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും ചെറിയകുമ്ബളം മില്ലിനുസമീപം കൂട്ടിയിടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post